Total Pageviews

Saturday, May 8, 2010

ഞാന്‍

ക്ഷോഭമുണ്ടെന്റെ രക്തത്തിലീ-
കാപട്യ ലോകത്തോടടരാടി നേടുവാന്‍.

(പണയമുണ്ടെന്റെ ഹൃദയത്തിലെന്‍-
(പണയിനിയ്‌ക്കാവോളമാസ്വദിയ്‌ക്കാന്‍.

തൃഷ്‌ണയുണ്ടെന്റെ ഇ(ന്ദിയങ്ങളിലെന്നാല്‍-
പത്മവ്യൂഹത്തിലെ അഭിമന്യു ഞാന്‍.

(പണയിനിയവളുടെ മുലചുരത്തി-
യിട്ടനാഥ ബാലകര്‍ക്കമ്മയാകട്ടെ.

സൗഹൃദമുണ്ടെന്റെ ചിത്തത്തിലാ-
ചങ്ങാതിമാരുമായി പങ്കുവയ്‌ക്കാന്‍.

ചങ്ങാതിമാരെന്റെ നീലിമായാര്‍ന്ന-
വാനിലെ സൂര്യനായ്‌ മാറിപിന്നെ,

വെളിച്ചവുമൂര്‍ജ്ജവും ജീവനുമാ-
ദീനര്‍ക്കായവരേകിയാലെ,

അഗ്നിയുതിര്‍ക്കുമെന്‍ രക്തത്തിലെ
എരിയുന്നക്ഷോഭമടങ്ങയുള്ളു.

Saturday, March 6, 2010

(പണയം

പുതുമഴ
പെയ്യാത്തൊരീ
വരണ്ട ഭൂമിതന്‍
ദാഹം,
എന്റെ
(പണയത്തിനായ്‌
നിന്‍
ഹൃദയത്തിനുമുണ്ടോ,
എന്‍
അനുരാഗ സരസ്സിലെ
താമരപ്പൂവേ, തോഴി...!


വരണ്ട ഭൂമിതന്‍
മലമുകളില്‍
പെയ്‌തിറങ്ങും
പുതുമഴപോലെയെന്‍
(പണയം
നിന്‍ കിനാവിലെ
താഴ്‌വാരങ്ങളിലേയ്‌ക്കൊഴുകിയിറങ്ങി,
പുല്‍മേടുകളെ കുതിര്‍ത്തരുവിയായ്‌,
ജലപാതമായ്‌
നിന്‍ മേനിയെ കുളിരണിയിച്ചാ
ചര്‍മ്മസുഷിരങ്ങളിലൂ-
ടൂര്‍ന്നിറങ്ങി,
ചുടു നിണത്തില്‍
കലര്‍-
ന്നനുരാഗ തേന്‍ത്തുള്ളിയായ്‌
നിന്‍
ഹൃദയത്തെ
കുതിര്‍-
ത്തതിന്നറകളെ
നിറച്ചുവോ,
എന്‍
(പാണ സഖിയേ.....!



(പണയ
വസന്തകാല ഋതുവില്‍
മൊട്ടിട്ട്‌
വിടര്‍ന്ന നിന്‍ പുഷ്‌പത്തിന്‍
വശ്യമാം സുഗന്ധവും,
ലഹരിനുരയുമാ മധുവും,
(ഭമം കൊണ്ട്‌ കാതിയ്‌ക്കുമീ
(ഭമരം
നുകരാതെ
നീ
ക്ഷണിയ്‌ക്കാതെ,



സര്‍പ്പരതിയിലെന്നപോല്‍
വരിഞ്ഞു ചുറ്റി-
പ്പുളഞ്ഞ്‌
നിവര്‍-
ന്നാടിയിളകിയാ
ചടുല നൃത്തം
ചെയ്‌തനുഭൂതിപൂത്ത
നിന്‍ ഹൃദയ-
മെന്‍ ഹൃദയത്തെ
പുണര്‍ന്ന്‌
ചുംബിച്ചതായൊരു
കിനാവിലെങ്കിലുമനുഭവിച്ചുവോ
എന്‍
രാഗലോലയാം താമരപ്പൂവേ.....!



എങ്കില്‍
ഞാന്‍ നിന്റെ,
നീ എന്റെ,
ഹൃദയത്തില്‍ തൊട്ടു.

Saturday, February 6, 2010

യമുനാതീരേ

പുല്ലാങ്കുഴലൂതുമീ മുളങ്കാടിനരുകില്‍,
കണ്ണനെയോര്‍ത്തു ഞാന്‍ നിന്നൂ സഖി.

വൃന്ദാവനത്തില്‍ ഗോപികമാരൊത്ത്‌,
ലീലകളാടിയ കാര്‍വര്‍ണ്ണനേ.

രാധതന്‍ (പമ പുഷ്‌പങ്ങള്‍ കോര്‍ത്ത,
വനമാലയണിഞ്ഞ കാര്‍വര്‍ണ്ണനേ.


യമുനാ നദിയുടെ തീരത്തുകേട്ടൊരൂ
പാദസ്സരത്തിന്‍ മണിനാദം.

മയില്‍പ്പീലിയൊന്ന്‌ കണ്ണനു നല്‌കാന്‍
യമുനാതീരത്തലഞ്ഞ രാധ,

ഗോപികമാരൊത്ത്‌ ലീലകളാടുന്ന
കണ്ണനെ കണ്ടു തളര്‍ന്നു കേണു.


ഓളങ്ങള്‍ കളകളമോതീയോഴുകവേ
കേട്ടൂ ഞാനാ തേങ്ങലുകള്‍.

കണ്ണീര്‍ മുത്തുകള്‍ മാലയായ്‌ കോര്‍ത്ത്‌
കണ്ണനേയണിയിയ്‌ക്കാന്‍ കാത്തു വച്ചു.

കണ്ണന്‍ വരാനേറെ വൈകിപ്പോയെങ്കിലും
കോപം മറന്നു പുണര്‍ന്ന രാധ,

കണ്ണന്റെ മുരളീഗാനത്തിനൊപ്പം
നര്‍ത്തനമാടി തളര്‍ന്നു വീണു.


കണ്ണനും രാധയും ഒന്നായലിഞ്ഞ്‌
ലീലകളാടിയ യമുനാതീരം.

ഞാനീ യമുനാ തീരത്തു നില്‍ക്കവേ
ഒരുവേള സഖി നിന്നെയോര്‍ത്തുപോയി,

നീയെന്റെ ചാരേ വന്നണഞ്ഞെങ്കില്‍,
കണ്ണനായ്‌ ഞാനിന്നാടിയേനെ.

Saturday, January 23, 2010

യക്ഷി


എാഴുപനയിലുമേഴിലം പാലയിലും
എന്നെ (പണയിയ്‌ക്കുമെക്ഷിയുണ്ട്‌.

നീണ്ടകാര്‍കൂന്തല്‍ മെടയാറില്ല,
നീട്ടിപ്പറത്തി വിടര്‍ത്തിയിടും.

എന്നെയരികില്‍ വിളിയ്‌ക്കാറില്ല,
ആട്ടിയകറ്റിയകലെനിര്‍ത്തും.

കണ്ണിണക്കോണാലെ നോക്കാറില്ല,
തീപാറുംകണ്ണാല്‍ തുറിച്ചുനോക്കും.

തേനൂറുംപുഞ്ചിരി തൂകാറില്ല,
ദംഷ്‌(ടകള്‍ കാട്ടി ഭയപ്പെടുത്തും.

എന്നെപ്പുണര്‍ന്നു ചുംബിയ്‌ക്കാറില്ല,
കൂര്‍ത്ത നഖത്താല്‍ വരഞ്ഞുകീറും.

ഒരുപെണ്ണെന്നരുകിലായ്‌ വന്നുവെങ്കില്‍,
എാഴുപനയും കുലുക്കിക്കൂവും.

സങ്കടത്തോടെ ഞാന്‍ തേങ്ങിയെന്നാല്‍,
എാഴിലംപാലതന്‍ ചില്ലകളെ-
ഇളക്കിച്ചെറുകാറ്റും പൂമണവും-
കൊണ്ടെന്നെ തഴുകിയുറക്കാറുണ്ട്‌.

``ഞാനന്ന്യന്‍''``നീ യക്ഷി''എന്നുചൊല്ലി,
കോപം നടിച്ചു ഞാന്‍ മാറിനിന്നാല്‍,
എാഴുപനയിലുമേഴിലം പാലയിലും
അവളുടെ തേങ്ങല്‍ ഞാന്‍ കേള്‍ക്കാറുണ്ട്‌.

എാഴുപനയിലുമേഴിലം പാലയിലും
വാഴുന്നോരെക്ഷിയാണവളെങ്കിലും,
താമരപ്പൂവിന്റെ ആര്‍(ദതയു-
ണ്ടവളുടെ ഹൃദയത്തിനെന്നറിഞ്ഞ്‌,
താമരപ്പൂവിന്റിതളുപോലാ-
(പണയം ഹൃദയത്തില്‍ സൂക്ഷിപ്പൂ ഞാന്‍.