Total Pageviews

Saturday, January 23, 2010

യക്ഷി


എാഴുപനയിലുമേഴിലം പാലയിലും
എന്നെ (പണയിയ്‌ക്കുമെക്ഷിയുണ്ട്‌.

നീണ്ടകാര്‍കൂന്തല്‍ മെടയാറില്ല,
നീട്ടിപ്പറത്തി വിടര്‍ത്തിയിടും.

എന്നെയരികില്‍ വിളിയ്‌ക്കാറില്ല,
ആട്ടിയകറ്റിയകലെനിര്‍ത്തും.

കണ്ണിണക്കോണാലെ നോക്കാറില്ല,
തീപാറുംകണ്ണാല്‍ തുറിച്ചുനോക്കും.

തേനൂറുംപുഞ്ചിരി തൂകാറില്ല,
ദംഷ്‌(ടകള്‍ കാട്ടി ഭയപ്പെടുത്തും.

എന്നെപ്പുണര്‍ന്നു ചുംബിയ്‌ക്കാറില്ല,
കൂര്‍ത്ത നഖത്താല്‍ വരഞ്ഞുകീറും.

ഒരുപെണ്ണെന്നരുകിലായ്‌ വന്നുവെങ്കില്‍,
എാഴുപനയും കുലുക്കിക്കൂവും.

സങ്കടത്തോടെ ഞാന്‍ തേങ്ങിയെന്നാല്‍,
എാഴിലംപാലതന്‍ ചില്ലകളെ-
ഇളക്കിച്ചെറുകാറ്റും പൂമണവും-
കൊണ്ടെന്നെ തഴുകിയുറക്കാറുണ്ട്‌.

``ഞാനന്ന്യന്‍''``നീ യക്ഷി''എന്നുചൊല്ലി,
കോപം നടിച്ചു ഞാന്‍ മാറിനിന്നാല്‍,
എാഴുപനയിലുമേഴിലം പാലയിലും
അവളുടെ തേങ്ങല്‍ ഞാന്‍ കേള്‍ക്കാറുണ്ട്‌.

എാഴുപനയിലുമേഴിലം പാലയിലും
വാഴുന്നോരെക്ഷിയാണവളെങ്കിലും,
താമരപ്പൂവിന്റെ ആര്‍(ദതയു-
ണ്ടവളുടെ ഹൃദയത്തിനെന്നറിഞ്ഞ്‌,
താമരപ്പൂവിന്റിതളുപോലാ-
(പണയം ഹൃദയത്തില്‍ സൂക്ഷിപ്പൂ ഞാന്‍.