Total Pageviews

Saturday, February 6, 2010

യമുനാതീരേ

പുല്ലാങ്കുഴലൂതുമീ മുളങ്കാടിനരുകില്‍,
കണ്ണനെയോര്‍ത്തു ഞാന്‍ നിന്നൂ സഖി.

വൃന്ദാവനത്തില്‍ ഗോപികമാരൊത്ത്‌,
ലീലകളാടിയ കാര്‍വര്‍ണ്ണനേ.

രാധതന്‍ (പമ പുഷ്‌പങ്ങള്‍ കോര്‍ത്ത,
വനമാലയണിഞ്ഞ കാര്‍വര്‍ണ്ണനേ.


യമുനാ നദിയുടെ തീരത്തുകേട്ടൊരൂ
പാദസ്സരത്തിന്‍ മണിനാദം.

മയില്‍പ്പീലിയൊന്ന്‌ കണ്ണനു നല്‌കാന്‍
യമുനാതീരത്തലഞ്ഞ രാധ,

ഗോപികമാരൊത്ത്‌ ലീലകളാടുന്ന
കണ്ണനെ കണ്ടു തളര്‍ന്നു കേണു.


ഓളങ്ങള്‍ കളകളമോതീയോഴുകവേ
കേട്ടൂ ഞാനാ തേങ്ങലുകള്‍.

കണ്ണീര്‍ മുത്തുകള്‍ മാലയായ്‌ കോര്‍ത്ത്‌
കണ്ണനേയണിയിയ്‌ക്കാന്‍ കാത്തു വച്ചു.

കണ്ണന്‍ വരാനേറെ വൈകിപ്പോയെങ്കിലും
കോപം മറന്നു പുണര്‍ന്ന രാധ,

കണ്ണന്റെ മുരളീഗാനത്തിനൊപ്പം
നര്‍ത്തനമാടി തളര്‍ന്നു വീണു.


കണ്ണനും രാധയും ഒന്നായലിഞ്ഞ്‌
ലീലകളാടിയ യമുനാതീരം.

ഞാനീ യമുനാ തീരത്തു നില്‍ക്കവേ
ഒരുവേള സഖി നിന്നെയോര്‍ത്തുപോയി,

നീയെന്റെ ചാരേ വന്നണഞ്ഞെങ്കില്‍,
കണ്ണനായ്‌ ഞാനിന്നാടിയേനെ.