Total Pageviews

Saturday, March 6, 2010

(പണയം

പുതുമഴ
പെയ്യാത്തൊരീ
വരണ്ട ഭൂമിതന്‍
ദാഹം,
എന്റെ
(പണയത്തിനായ്‌
നിന്‍
ഹൃദയത്തിനുമുണ്ടോ,
എന്‍
അനുരാഗ സരസ്സിലെ
താമരപ്പൂവേ, തോഴി...!


വരണ്ട ഭൂമിതന്‍
മലമുകളില്‍
പെയ്‌തിറങ്ങും
പുതുമഴപോലെയെന്‍
(പണയം
നിന്‍ കിനാവിലെ
താഴ്‌വാരങ്ങളിലേയ്‌ക്കൊഴുകിയിറങ്ങി,
പുല്‍മേടുകളെ കുതിര്‍ത്തരുവിയായ്‌,
ജലപാതമായ്‌
നിന്‍ മേനിയെ കുളിരണിയിച്ചാ
ചര്‍മ്മസുഷിരങ്ങളിലൂ-
ടൂര്‍ന്നിറങ്ങി,
ചുടു നിണത്തില്‍
കലര്‍-
ന്നനുരാഗ തേന്‍ത്തുള്ളിയായ്‌
നിന്‍
ഹൃദയത്തെ
കുതിര്‍-
ത്തതിന്നറകളെ
നിറച്ചുവോ,
എന്‍
(പാണ സഖിയേ.....!



(പണയ
വസന്തകാല ഋതുവില്‍
മൊട്ടിട്ട്‌
വിടര്‍ന്ന നിന്‍ പുഷ്‌പത്തിന്‍
വശ്യമാം സുഗന്ധവും,
ലഹരിനുരയുമാ മധുവും,
(ഭമം കൊണ്ട്‌ കാതിയ്‌ക്കുമീ
(ഭമരം
നുകരാതെ
നീ
ക്ഷണിയ്‌ക്കാതെ,



സര്‍പ്പരതിയിലെന്നപോല്‍
വരിഞ്ഞു ചുറ്റി-
പ്പുളഞ്ഞ്‌
നിവര്‍-
ന്നാടിയിളകിയാ
ചടുല നൃത്തം
ചെയ്‌തനുഭൂതിപൂത്ത
നിന്‍ ഹൃദയ-
മെന്‍ ഹൃദയത്തെ
പുണര്‍ന്ന്‌
ചുംബിച്ചതായൊരു
കിനാവിലെങ്കിലുമനുഭവിച്ചുവോ
എന്‍
രാഗലോലയാം താമരപ്പൂവേ.....!



എങ്കില്‍
ഞാന്‍ നിന്റെ,
നീ എന്റെ,
ഹൃദയത്തില്‍ തൊട്ടു.