Total Pageviews

Saturday, November 28, 2009

കാട്ടാളന്‍

എന്തിനുപേക്ഷിച്ചീ
നളിനമുഖിയേ നീ,

നിന്മടിത്തട്ടിലു-
റങ്ങിക്കിടക്കവേ,

ഉരഗങ്ങളിഴയുന്ന
ഘോരവനത്തില്‍,

മൃഗങ്ങളിരതേടു-
മന്ധകാരത്തില്‍.

ഒരുതത്വശാസ്‌ത്‌റവും
നിതീകരിയ്‌ക്കില്ല,

നളനല്ല, കാട്ടാള
നരജന്മം നീ.

Friday, November 27, 2009

മൃത്യു

എരിഞ്ഞെരിഞ്ഞമരുന്നിതാ സൂര്യന്‍,
ചാരമായൊരുകാറ്റില്‍ പാറിപ്പോകും.

താമരപ്പൂവിനുമാശ്വസിയ്‌ക്കാം,
സൂര്യതാപവുമൊഴിഞ്ഞുപോകും.

വരുമിനി ജന്മങ്ങളെങ്കില്‍പ്പോലും,
നിഴലായിപ്പോലൂമീ സൂര്യനില്ല.

Wednesday, October 14, 2009

ശൂന്യത


എങ്ങുപോയി മറഞ്ഞു നീ
എന്‍ പ്രിയ സഖിയേ......
കേള്‍പ്പതവല്ലേ എന്‍ നാദം
നിനക്കായ്‌ ഞാന്‍ പാടുന്നു.
അമ്മതന്റെ തിരുമുമ്പില്‍
കാത്തിരിയ്‌ക്കാറുണ്ടു നിന്നെ.
നിവേദ്യം മണക്കുന്ന
തൃസന്ധ്യയിലോര്‍ക്കും ഞാന്‍.
തായമ്പക താളമേള-
മിന്നു ഞാന്‍ കേട്ടുനില്‌ക്കേ
ഓര്‍ത്തൂ സഖി നിന്നെ
ഒളികണ്ണാല്‍ തിരഞ്ഞു ഞാന്‍.
വന്നില്ലല്ലോ സഖിയേ......
നീ പ്‌റസാദവും തന്നില്ലേ.....
ഋതുക്കളോരോന്നായി
വന്നപോല്‍ പോകുന്നു.
തളിര്‍ത്തുവോ സഖീ നിന്‍
പൂമൊട്ടു വിരിഞ്ഞുവോ.
കുളിര്‍കാറ്റില്‍ നിന്‍ മണം
നിറയ്‌ക്കുമോ എനിയ്‌ക്കായി.
കോടമഞ്ഞായി പുതയ്‌ക്കട്ടോ....?
ഇളങ്കാറ്റായി തഴുകുമോ....?
.....................
......................
മറഞ്ഞുവോ സഖിയേ.....
ഇനിയും നി വരില്ലെന്നോ.....?
.....................
.....................
നിനക്കായി ഞാന്‍ പാടുന്നേ.......
കേള്‍പ്പതില്ലേ എന്‍ നാദം.....

Thursday, July 23, 2009

തുലിക

പോകാം നമുക്കാ കബന്ധങ്ങള്‍ പിടയുന്ന
രണഭൂവില്‍ ഉന്മാദ രതിനൃത്തമാടാന്‍
കാതരേ കാതോര്‍ക്കു കാറ്റിലൂടലയടിച്ചെ-
ത്തുന്നലര്‍ച്ചയും ദീനരോദനമട്ടഹാസ്സങ്ങളും.
കാതരേ കാമമോഹിനി രതി-
തീര്‍ത്ഥ വാഹിനി കാമം കവി-
ഞ്ഞൊഴുകുമാ കാട്ടുപൂഞ്ചോലയി-
ലിളംചൂടില്‍ കാമലീലകളാടാ-
മവിടെ പിറന്നകുഞ്ഞിനെ കുന്ത-
മുനയിലവര്‍ കോര്‍ത്തെടുത്തുന്മാദ-
ചുടലനൃത്തമാടിതിമിര്‍ക്കവേ.
നിറയ്‌്‌്‌ക്കേണ്ടേ രുധിരം, വാര്‍ന്നൊഴുകുമാ-
കബന്ധങ്ങളില്‍നിന്നുമെന്‍ തൂലികയില്‍.
എഴുതേണ്ടേ രോക്ഷവചനങ്ങള്‍
കവിതയായ്‌ കഥയായ്‌ ലേഖനങ്ങളായി.
തിരക്കാണു ഞാന്‍ നാളെ കബന്ധ-
ങ്ങള്‍ ശിരസ്സുകള്‍ ചീയുന്നൊരാ-
ശവപ്പറമ്പില്‍ അറയ്‌ക്കും ദുര്‍ഗ്ഗ-
ന്ധം ചാരം പുകരോദനങ്ങള്‍ക്കി-
ടയില്‍ നിന്നുതിര്‍ക്കണം നെടു-
വീര്‍പ്പുകള്‍ തിരക്കാണു ഞ്‌ാന്‍ നാളെ,
നിന്‍ കാട്ടുപൂഞ്‌ചോലയെവിടെന്റെ
കാതരേ കാമമോഹിനീ രതിതീര്‍ത്ഥ വാഹാനാനി
എത്‌്‌റനാള്‍ കാതോര്‍ത്തു കാത്തിരുന്നു നാം
ദുന്ദുഭുതോല്‌ക്കുമീ പോര്‍വിളികള്‍ക്കായി.
തെളിവാനം കാര്‍മേഘംമൂടിയിരുട്ടാനും
മിന്നലിടിനാദമൊന്നുമേ കാണാതനങ്ങാതെ
കൊടുങ്കാറ്റടിയ്‌ക്കാനുംപേമാരിപെയ്യാനും
നേര്‍ച്ചകള്‍ നേര്‍ന്നുനാം കാത്തുകാത്തിരുന്നില്ലേ?
കുന്തമുന കുടല്‍മാല തുരന്നെടുക്കുന്നതും
മിന്നുന്ന വായ്‌ത്തലയറുക്കുന്ന കണ്‌്‌്‌ഠവും
ബാല്യകൗമാരയവ്വനവാര്‍ദ്ധക്യ നാരിയേ
കാമന്‍ രതിമൂര്‍ച്ഛയില്‍ പിളര്‍ത്തെറിയുന്നതും
തൊട്ടിലില്‍ ഗര്‍ഭത്തില്‍ മയങ്ങിയ കുഞ്ഞിനെ
കുന്തമുനയില്‍ കോര്‍ത്തെടുതീ
കുണ്‌്‌്‌ഠത്തില്‍ ചുട്ടെടുക്കുന്നതും
എത്‌്‌്‌്‌റനാള്‍ സ്വപ്‌നം കണ്ടുനാം കാത്തിരുന്നു.
കാമിനീ കാമമോഹിനി നാളെയെന്‍
തൂലിക പടവാളാകണം വാക്കിനു നാവിനു
മീര്‍ച്ചവാളിന്റെ മൂര്‍ച്ചയുണ്ടാകണം
തിരക്കാണു ഞാന്‍ നാളെ നിന്‍
കാട്ടുപൂഞ്ചോലയെവിടെന്റെ
കാതരേ കാമമോഹിനി?



Monday, July 13, 2009

ചെറുതാമരപ്പൂവേ

ചെറുതാമരപ്പൂവേ


വാടരുതേ നീ ചെറു-
താമരപ്പൂവേ ഇനിയും.
അന്ന്യനാമീ സൂര്യന്‍
പകര്‍ന്നൊരീ കൊടുംചൂടിനാല്‍.
ഓളങ്ങള്‍ നര്‍ത്തനം-
ചെയ്യുംനിന്‍ ജീവിത-
പൊയ്‌കയിലിടറാതെ
ചിരിച്ചുല്ലസിയ്‌്‌ക്കുക നീ.
തിരതാണ്ടി കടല്‍കട-
ന്നെത്തുമാ ഇളങ്കാറ്റ്‌
തഴുകിയകറ്റും നിന്‍
സന്താപങ്ങളേയെല്ലാം.
പൊയപ്പോയ്‌ മറഞ്ഞിടും
തമസ്സിലേയ്‌ക്കീ സൂര്യന്‍.
തമസ്സില്‍ നിനക്കായി
വിടരും നക്ഷത്‌റങ്ങള്‍,
പെഴിയ്‌ക്കും നറുംന്നിലാവ്‌-
നിനക്കായി ചന്ദ്‌റനും
സുഗന്ധം പരത്തിടും-
ചെമ്പകപ്പൂമരങ്ങളും.
ഇളംമഞ്ഞിലിളങ്കാറ്റില്‍-
കുളിരും നിന്‍ മൃദുമേനി-
പുണര്‍ന്നിളം ചൂടേകും-
മന്മഥന്‍ നിന്‍ പ്‌റിയ തമന്‍.
വാടരുതേ നീ ചെറു-
താമരപ്പൂവേ ഇനിയും.
അന്ന്യനാമീ സൂര്യന്‍
പകര്‍ന്നൊരീ കൊടുംചൂടിനാല്‍