Total Pageviews

Thursday, July 23, 2009

തുലിക

പോകാം നമുക്കാ കബന്ധങ്ങള്‍ പിടയുന്ന
രണഭൂവില്‍ ഉന്മാദ രതിനൃത്തമാടാന്‍
കാതരേ കാതോര്‍ക്കു കാറ്റിലൂടലയടിച്ചെ-
ത്തുന്നലര്‍ച്ചയും ദീനരോദനമട്ടഹാസ്സങ്ങളും.
കാതരേ കാമമോഹിനി രതി-
തീര്‍ത്ഥ വാഹിനി കാമം കവി-
ഞ്ഞൊഴുകുമാ കാട്ടുപൂഞ്ചോലയി-
ലിളംചൂടില്‍ കാമലീലകളാടാ-
മവിടെ പിറന്നകുഞ്ഞിനെ കുന്ത-
മുനയിലവര്‍ കോര്‍ത്തെടുത്തുന്മാദ-
ചുടലനൃത്തമാടിതിമിര്‍ക്കവേ.
നിറയ്‌്‌്‌ക്കേണ്ടേ രുധിരം, വാര്‍ന്നൊഴുകുമാ-
കബന്ധങ്ങളില്‍നിന്നുമെന്‍ തൂലികയില്‍.
എഴുതേണ്ടേ രോക്ഷവചനങ്ങള്‍
കവിതയായ്‌ കഥയായ്‌ ലേഖനങ്ങളായി.
തിരക്കാണു ഞാന്‍ നാളെ കബന്ധ-
ങ്ങള്‍ ശിരസ്സുകള്‍ ചീയുന്നൊരാ-
ശവപ്പറമ്പില്‍ അറയ്‌ക്കും ദുര്‍ഗ്ഗ-
ന്ധം ചാരം പുകരോദനങ്ങള്‍ക്കി-
ടയില്‍ നിന്നുതിര്‍ക്കണം നെടു-
വീര്‍പ്പുകള്‍ തിരക്കാണു ഞ്‌ാന്‍ നാളെ,
നിന്‍ കാട്ടുപൂഞ്‌ചോലയെവിടെന്റെ
കാതരേ കാമമോഹിനീ രതിതീര്‍ത്ഥ വാഹാനാനി
എത്‌്‌റനാള്‍ കാതോര്‍ത്തു കാത്തിരുന്നു നാം
ദുന്ദുഭുതോല്‌ക്കുമീ പോര്‍വിളികള്‍ക്കായി.
തെളിവാനം കാര്‍മേഘംമൂടിയിരുട്ടാനും
മിന്നലിടിനാദമൊന്നുമേ കാണാതനങ്ങാതെ
കൊടുങ്കാറ്റടിയ്‌ക്കാനുംപേമാരിപെയ്യാനും
നേര്‍ച്ചകള്‍ നേര്‍ന്നുനാം കാത്തുകാത്തിരുന്നില്ലേ?
കുന്തമുന കുടല്‍മാല തുരന്നെടുക്കുന്നതും
മിന്നുന്ന വായ്‌ത്തലയറുക്കുന്ന കണ്‌്‌്‌ഠവും
ബാല്യകൗമാരയവ്വനവാര്‍ദ്ധക്യ നാരിയേ
കാമന്‍ രതിമൂര്‍ച്ഛയില്‍ പിളര്‍ത്തെറിയുന്നതും
തൊട്ടിലില്‍ ഗര്‍ഭത്തില്‍ മയങ്ങിയ കുഞ്ഞിനെ
കുന്തമുനയില്‍ കോര്‍ത്തെടുതീ
കുണ്‌്‌്‌ഠത്തില്‍ ചുട്ടെടുക്കുന്നതും
എത്‌്‌്‌്‌റനാള്‍ സ്വപ്‌നം കണ്ടുനാം കാത്തിരുന്നു.
കാമിനീ കാമമോഹിനി നാളെയെന്‍
തൂലിക പടവാളാകണം വാക്കിനു നാവിനു
മീര്‍ച്ചവാളിന്റെ മൂര്‍ച്ചയുണ്ടാകണം
തിരക്കാണു ഞാന്‍ നാളെ നിന്‍
കാട്ടുപൂഞ്ചോലയെവിടെന്റെ
കാതരേ കാമമോഹിനി?



1 comment: